cpm-rss

തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സി.പി.എം - ആർ.എസ്.എസ് സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വീടുകൾക്ക് നേരെ നടന്ന കല്ലേറിൽ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ഇന്ന് മഞ്ചവിളാകത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെ സിപിഎം നടത്തിയ പ്രകടനത്തിനെത്തിയ ആളുകൾ പ്രദേശത്തെ വീടുകളിലേക്ക് കല്ലേറ് നടത്തുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗർഭിണി അടക്കമുള്ളവർക്ക് പരിക്കേറ്റത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.