പ്രോവിഡൻസ് : വനിതാ ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 133/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 19 ഒാവറിൽ വിക്കറ്റ് 3 നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറി നേടിയ മിഥാലി രാജാണ് (56)ഇന്ത്യൻ ചേസിംഗിന് ചുക്കാൻ പിടിച്ചത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗർ പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 30 റൺസെടുക്കുന്നതിനിടെയാണ് ആദ്യ മൂന്ന് പാക് വിക്കറ്റുകൾ ഇന്ത്യ പിഴുതത്.