മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യാത്രകൾ സഫലമാകും. സമന്വയ സമീപനം. സർവകാര്യ വിജയം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശ്വാസമനുഭവപ്പെടും. പുതിയ പ്രവർത്തനങ്ങൾ. അഭിപ്രായങ്ങൾ അംഗീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സത്യസന്ധമായ പ്രവർത്തനങ്ങൾ. സമീപനത്തിൽ വിനയമുണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ കർമ്മമേഖലകൾ. സ്തുത്യാർഹമായ സേവനം. ഭാവനകൾ യാഥാർഥ്യമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആശ്വാസം അനുഭവപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉല്ലാസയാത്ര ചെയ്യും. അധികാരപരിധി വർദ്ധിക്കും. സുഹൃത് സഹായഗുണമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശുഭാപ്തിവിശ്വാസം വർദ്ധിക്കും. അമിതാവേശം നിയന്ത്രിക്കണം. സാഹസപ്രവർത്തികളിൽ നിന്നും പിന്മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങൾ സാധിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. പുതിയ പദ്ധതികൾക്ക് തുടക്കം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കഫനീർദോഷങ്ങൾ മാറും. ചിന്തിച്ചുപ്രവർത്തിക്കും. സാഹചര്യങ്ങളെ അതിജീവിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും സങ്കല്പത്തിനനുസരിച്ച് ഉയരും. ശുഭാപ്തിവിശ്വാസം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ ദൗത്യം ഏറ്റെടുക്കും. വിദ്യകൾ പ്രാവർത്തികമാക്കും. വാക്കുകൾ ഫലപ്രദമായി തീരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മത്സരങ്ങളിൽ വിജയിക്കും. ആഗ്രഹങ്ങൾ സഫലമാകും. പുതിയ ചുമതലകൾ ഉണ്ടാകും.