സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽമൗവ്വാസാത്ത് മെഡിക്കൽ സർവ്വീസ് ആശുപത്രിയിലേക്ക് പരിചയസമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകളെ (ആൺ/പെൺ) തെരഞ്ഞെടുക്കുന്നതിന് ഒഡെപെക് ഈ മാസം സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും.ബന്ധപ്പെട്ട വിഷയത്തിൽ രണ്ടു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ നവംബർ 14 നകം odepcprivate@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in. വിലാസം:ODEPC Office Floor 5, Carmel Tower Cotton Hill, Vazhuthacaud Trivandrum – 695014.