airport

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാപരിശോധക്കിടെ ബാഗിൽ നിന്ന് വിഷപ്പാമ്പ് പുറത്ത്ചാടി. തുടർന്ന് പാലക്കാട് സ്വദേശി സുനിൽ (40) സി.ഐ.എസ്.എഫിന്റെ പിടിയിലായി. ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയിൽ നിന്നും ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനാതെത്തിയതാണ് ഇയാൾ. ചെക്ക് ഇൻ കൗണ്ടറിൽ സുരക്ഷ ഉദ്യോഗസ്ഥർ ഹാന്റ് ബാഗ് പരിശോധനക്കായി തുറന്നപ്പോൾ പുറത്ത് ചാടിയ പാമ്പിനെ ഇവർ തല്ലിക്കൊന്നു. പാമ്പ് ബാഗിൽ ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി. ഇത് സുരക്ഷ ഉദ്യോഗസ്ഥർ പൂർണമായി വിശ്വസിച്ചിട്ടില്ല. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുകയാണ്.

പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ വലിയ ആശങ്കക്ക് വഴിവച്ചേനെ. വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് ബാഗ് തുറക്കുമ്പോൾ പാമ്പ് പുറത്തേക്ക് ചാടിയാൽ സഹയാത്രികരും വിമാനത്തിലെ ജീവനക്കാരുമെല്ലാം ഭീതിയിലാകുമായിരുന്നു.