-amit-shah

ന്യൂഡൽഹി: രാജ്യത്തെ സ്ഥലങ്ങളുടെയും നഗരങ്ങളുടെയും പേരുമാറ്റിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി സർക്കാർ. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പോലും പുനർനാമകരണത്തിനുള്ള സാധ്യതകൾ പരീക്ഷിച്ചു മുതലെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ് ബി.ജെ.പിയും സംഘ പരിവാരങ്ങളും. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ്. രാജ്യത്തെ സ്ഥലങ്ങളുടെയും നഗരങ്ങളുടെയും പേരുമാറ്റുന്നതിന് മുൻപ് സ്വന്തം പേരുകൾ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. 'ഷാ' എന്നത് പേർഷ്യൻ പേരാണ്, സംസ്കൃത പദമല്ല അദ്ദേഹം വ്യക്തമാക്കി. 'ഇനിയവർ നഗരങ്ങളുടെ പേരുകൾ മാറ്റുകയാണെന്നിരിക്കട്ടെ,​ സ്വന്തം പേരുകൾ മാറ്റിക്കൊണ്ടാവട്ടെ അതിന് തുടക്കം കുറിക്കുന്നത്', ഷാ,​ മംജൂംദാർ എന്നിവ ഇസ്ലാമിക പദങ്ങളാണ് ഇർഫാൻ ഹബീബ് പറഞ്ഞു.

നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ബി.ജെ.പി യുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ,​ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി,​ ഉത്തർപ്രദേശ് മന്ത്രി മൊഹ്സിൻ റാസ എന്നിവർ അവരുടെ പേരുകളാണ് ആദ്യം മാറ്റേണ്ടത് വിമർശനവുമായി ഉത്തർപ്രദേശ് മന്ത്രി സഭയിലെ അംഗവും എസ്.ബി.എസ്.പി അധ്യക്ഷനായ ഓം പ്രകാശ് രാജ്ഭറും രംഗത്തെത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ 28 ൽ പരം സ്ഥലങ്ങളുടെ പേരുകളാണ് ബി.ജെ.പി സർക്കാർ മാറ്റിയത്.