നിത്യജീവിതത്തിൽ സ്മാർട് ഫോൺ ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ് ഇന്നത്തെ തലമുറ കഴിയുന്നത്. ഇനി സ്മാർട് ഫോണിലാണെങ്കിലോ ഏതു നേരവും ഫേസ്ബുക്കും വാട്സാപ്പും. സോഷ്യൽ മീഡിയ വിചാരിച്ചാൽ ഒരാൾക്ക് ജീവിത പങ്കാളിയെ വരെ കണ്ടെത്താം ഈസിയായി. ഇനി സംശയമുണ്ടെങ്കിൽ സന്തോഷ് ജോർജിന്റെ പോസ്റ്റ് വായിച്ചുനോക്കൂ. സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന സന്തോഷ് ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖേന ജീവിത പങ്കാളിയെ പോസ്റ്റിട്ടതിന്റെ തൊട്ടടുത്ത ദീവസം തന്നെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ഇണങ്ങിയ പങ്കാളിയെ കണ്ടെത്തിയെങ്കിലും ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വിഷമിയ്ക്കുന്നവരെ ഫേസ്ബുക്കിലൂടെ സഹായിച്ച് അവരുടെ ജീവിതത്തിലും സന്തോഷം നിറയ്ക്കാൻ പരിശ്രമിക്കുകയാണ് സന്തോഷ് ജോർജ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി, നവംബർ 15)ീ തീയതി ഞങ്ങൾ വിവാഹിതരാവുകയാണ്, ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസ്സാണ് വധു, സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന എന്റെ വിവാഹപ്പരസ്യം സോഷ്യൽ മീഡിയായിലെ നല്ലവരായ നിങ്ങൾ ഏറ്റെടുത്തതു കൊണ്ട് വധുവിനെ പരസ്യം നൽകിയതിന്റെ തൊട്ടടുത്ത ദീവസ്സം തന്നെ കണ്ടെത്താൻ കഴിഞ്ഞു, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഏറെ സഹായിച്ചു, വളരെയധികം നന്ദി
ഫെബ്രുവരി മാസം ആയിരുന്നു പുതീയ ഒരു പ്രൊഫൈൽ ക്രിയേറ്റു ചെയ്തു കൊണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യവുമായി ഞാൻ ഫേസ്ബുക്കിൽ എത്തുന്നത്, അതീന് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വന്നപ്പോൾ ഓൺലൈൻ ആഡ്വർറ്റൈസിങ് പഠിച്ച് രണ്ടാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്, സോഷ്യൽ മീഡിയായിലെ നല്ല മനുഷ്യരിലൂടെ ശ്രമം വിജയിച്ചു, പ്രതീക്ഷച്ചതിൽ ഏറെ ആലോചനകൾ വന്നു,പരസ്യം നിർമ്മിയ്ക്കുന്ന വേളയിൽ ത്തന്നെ ആലോചന നടത്തുന്ന പെൺകുട്ടികളിൽ നിന്ന് ഒരാളെ സ്വീകരിയ്ക്കുകയും മറ്റു പെൺകുട്ടികൾക്ക് വേണ്ട സഹായം നൽകാനും തീരുമാനം എടുത്തിരുന്നു, വേണ്ടി വന്നാൽ വിവാഹച്ചിലവ് വഹിയ്ക്കും എന്ന് എന്റെ പരസ്യത്തിൽ ഉണ്ടായിരുന്നതു കൊണ്ട് സാമ്പത്തീകമായി പ്രയാസ്സമനുഭവിയ്ക്കുന്ന പെൺകുട്ടികളുടെ ആലോചനകളായിരുന്നു കൂടുതലും വന്നത്, എങ്ങനെ ഇവരെ സഹായിക്കും എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് വിവാഹാഘോഷങ്ങൾ വധുവിന്റെ സമ്മതത്തോടെ തീർത്തും ഒഴിവാക്കി മംഗല്യമന്ത്ര മാട്രീമോണിയൽ എന്ന സംരംഭത്തിലേക്കാണ്,
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നേരെ വീട്ടിലേയ്ക്ക്, അല്ലാതെ മറ്റു ചടങ്ങുകൾ ഒന്നും തന്നെയില്ല, എന്റെ വിവാഹം ആഘോഷിച്ചാൽ ആഥിഥേയരിൽ ഒന്നാം സ്ഥാനത്ത് സോഷ്യൽ മീഡിയയിലുള്ളവരാണെന്ന് എന്റെ വിവാഹത്തിൽ സംബന്ധിയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകിയിരുന്നു, എന്നോട് ക്ഷമീയ്ക്കുക, പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു
പ്രൊപ്പോസൽ അയച്ച മറ്റു പെൺകുട്ടികൾക്ക് സൈറ്റിലൂടെ അനുയോജ്യനായ വരനെ കണ്ടെത്തുകയും സൈറ്റിലൂടെ തന്നെയുള്ള വരുമാനം കൊണ്ട് ഇവരുടെ വിവാഹം നടത്തുകയുമാണ് ലക്ഷ്യം, ഇപ്പോൾ ത്തന്നെ 500ൽ അധികം യുവാക്കളെ കണ്ടെത്തി,അവരിൽ പകുതിയിലധികം സാമ്പത്തിക സ്ഥിതി ഉള്ളവരും വധുവിനെ കണ്ടെത്തിയാൽ സംരംഭത്തിന്റെ വിജയത്തിനായി നല്ലൊരു തുക നൽകാമെന്നും ഏറ്റിട്ടുണ്ട്, എല്ലാവരുടെയും ആത്മാർദ്രമായ സഹകരണം കിട്ടിയാൽ എനിയ്ക്ക് ഒത്തീരിപ്പേരെ സഹായിക്കാൻ കഴിയും,ലക്ഷ്യം വിജയിച്ചാൽ സാധാരണക്കാരായ യുവാക്കൾക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യം തീർച്ചയാണ്, പ്രാർത്ഥനയും അനുഗ്രഹവുമായി എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു
ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വിഷമിയ്ക്കുന്നവർ എന്റെ പേജ് ലൈക്ക് ചെയ്ത് ബെൽ ബട്ടൺ അമർത്താൻ മറക്കരുത്, എന്നാൽ കഴിയുന്ന രീതിയിലെക്കെ സഹായിക്കാം