കണ്ണൂർ: പൊലീസുകാർക്കായി സംഘടിപ്പിച്ച പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 70 പൊലീസുകാർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് അറിയാൻ കഴിയുന്നത്. ഒരു സ്വകാര്യ റിസോർട്ടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
കണ്ണൂർ കീഴുന്നപാറയിൽ പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച പഠന ക്യാമ്പിനിടെയായിരുന്നു അപകടം. സമേമളന ഹാളിന്റെ മേൽക്കൂര ഒന്നാകെ തകർന്നു വീഴുകയായിരുന്നു.