sabarimala

1. ശബരിമലയുടെ സുരക്ഷയിൽ ഇടപെടുമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. എന്നാൽ ആചാര അനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടാറില്ല. തീർത്ഥാടകരുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം എന്നും ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. സ്ത്രീകളുടെ മൗലിക അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. സുഗമമായ തീർത്ഥാടനം ഉറപ്പാക്കാൻ ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും എന്നും സത്യവാങ്മൂലത്തിൽ സർക്കാർ.


2. ശബരിമലയിൽ മാദ്ധ്യമ നിയന്ത്രണം ഉണ്ടെന്ന എന്ന ഹർജി കോടതി തീർപ്പാക്കിയത്, നിലവയിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഇല്ല എന്ന നിരീക്ഷണത്തോടെ. പുതിയ നിയന്ത്രണം ഉണ്ടെങ്കിൽ സമീപിക്കാം എന്നും നിർദ്ദേശം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.


3. അതിനിടെ, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി. ചിത്തിര ആട്ട വിശേഷത്തിന് സുരക്ഷ ഒരുക്കാൻ എത്തിയ വനിതാ പൊലീസുകാരെ മല കയറ്റിയത് പ്രായം പരിശോധിച്ച ശേഷം എന്ന് തില്ലങ്കേരി. സുരക്ഷ ഒരുക്കാൻ എത്തിയ 15 വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. പ്രതികരണം കോഴിക്കോട്ട് മുതലക്കുളത്ത ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ സംസംസാരിക്കവേ.


4. ശബരിമലയിൽ മണ്ഡലകാലത്തെ സുരക്ഷാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങി സർക്കാർ. കൂടുതൽ ഉന്നത ഉദ്യോഗസ്ഥരും അന്യ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം ആയുധ ധാരികളായ പ്രത്യേക സംഘവും സന്നിധാനത്ത് എത്തിയേക്കും. ഇപ്പോഴുള്ള പൊലീസ് വിന്യാസം കൊണ്ട് യുവതീ പ്രവേശം സാധ്യമാകില്ലെന്ന വിലയിരുത്തലിൽ ആണ് പൊലീസ് പുതിയ പദ്ധതി തയാറാക്കുന്നത്.


5. തുലാമാസ പൂജ സമയത്തും ചിത്തിര ആട്ട വിശേഷ ദിവസവും കനത്ത സുരക്ഷാ വിന്യാസം ആയിരുന്നു പൊലീസ് ശബരിമലയിലും വഴികളിലുമെല്ലാം ഒരുക്കിയത്. എ.ഡി.ജി.പിയും ഐ.ജിയുമൊക്കെ നേതൃത്വം നൽകിയെങ്കിലും പമ്പയും സന്നിധാനവും പ്രതിഷേധക്കാർ കയ്യാളുക ആയിരുന്നു. ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്തിന്റെ നിയന്ത്രണം പകുതിയിലേറെയും നഷ്ടമായത് എന്നാണ് പൊലീസ് വിലയിരുത്തൽ.


6. തൃശൂർ സ്വദേശി ലളിതയെ തടഞ്ഞപ്പോഴും തുടർന്ന് പ്രതിഷേധക്കാർ തന്നെ വഴിയൊരുക്കിയപ്പോഴും ആർ.എസ്.എസ് നേതാവ് പൊലീസ് മൈക്കിലൂടെ ആൾക്കൂട്ടത്തെ നിയന്ത്രിച്ചപ്പോഴുമെല്ലാം എസ്.പി അടക്കമുള്ളവർ ഓടിയൊളിച്ചത് നാണക്കേടായെന്നും വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. ഐ.ജി റാങ്കിലുള്ള കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ എത്തും. പൊലീസ് സേനയുടെ എണ്ണം 6000ൽ ഏറെ ആക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അടക്കം കൂടുതൽ ആയുധധാരികളായ സംഘത്തെ ശബരിമലയിൽ എത്തിക്കാനും ആലോചനയുണ്ട്.


7. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ അബ്ദുൾ വഹാബ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ല. നിയമനം വിവാദം ആയതിനെ തുടർന്ന് ഇന്നലെ ആണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്ന് അദീബ് രാജിവച്ചത്. ന്യൂനപക്ഷ വികസന കോർപറേഷൻ എം.ഡിക്ക് ഇമെയിലിലൂടെ ആണ് രാജിക്കത്ത് നൽകിയത്.


8. മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകൻ അദീബിനെ ചട്ടങ്ങൾ മറികടന്നാണ് നിയമിച്ചത് എന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണു രാജിയെന്ന് കത്തിൽ കെ.ടി അദീബ്.


9. ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് പുരോഗമിക്കവെ, ദന്തേവാഡയിൽ സ്‌ഫോടനം. തുമാക്പാൽ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ കുഴിച്ചിട്ട ബോംബുകൾ പൊട്ടിത്തെറിക്കുക ആയിരുന്നു. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാവോയിസ്റ്റ് ഭീഷണിയുള്ള 10 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് നാല് മണിവരെ തുടരും. മറ്റ് മണ്ഡലങ്ങളിൽ എട്ട് മണിക്ക് ആരംഭിച്ച പോളിംഗും പുരോഗമിക്കുന്നു.


10. കോൺഗ്രസിന് ഏറെ മുൻതൂ്ക്കമുള്ള ബസ്തർ, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമൺസിംഗ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് ആണ്. നാലാംവട്ടം തിരഞ്ഞെടുപ്പിന് ഇറങ്ങുന്ന രമൺസിംഗിനെ നേരിടുന്നത് എ.ബി വാജ്‌പേയുടെ അനന്തിരവൾ കരുണ ശുക്ല. സി.പി.ഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തർ മേഖലയിൽ ആണ്.