റായ്‌പൂർ: നൂറ് വയസ്സ് പ്രായമായമുള്ള 'വിശ്വാസ്' എന്ന അമ്മയാണ് ഛത്തീസ്ഘട്ടിലെ ഇന്നത്തെ താരം. പ്രായം ഇത്രയേറെയായെങ്കിലും തിരഞ്ഞെടുപ്പിൽ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ധോർണപാൽ പോളിംഗ് ബൂത്തിലെത്തുകയായിരുന്നു വിശ്വാസ്. ഊന്ന് വടിയുടെ സഹായത്താൽ മകന്റെ കൈയ്യും പിടിച്ചാണ് ഈ അമ്മ വോട്ട് ചെയ്യാൻ എത്തിയത്.
4336 പോളിംഗ് ബൂത്തുകളിലായി 31.79ലക്ഷം വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയിൽ നവംബർ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബർ 11 നാണ് വോട്ടെണ്ണൽ. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കവെയാണ് ഛത്തീസ്ഘട്ടിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇന്ന് രാവിലെ റായ്പൂരിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള കാൻകേർ ജില്ലയിൽ ഏഴ് പ്രദേശങ്ങളിൽ മാവോയ്സ്റ്റുകൾ സ്ഫോടനം നടത്തിയിരുന്നു.