padmanabhaswami-temple

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ കയറിയെന്ന സംശയത്തെ തുടർന്ന് നട അടച്ച് ശുദ്ധിക്രിയകൾ നടത്തി. ഇന്നു പുലർച്ചെയാണ് പൂജ സമാപിച്ചത്. ഇന്ന് രാവിലെ മുതൽ പതിവ് ദർശനവും മറ്റ് പൂജകളും തുടങ്ങി. 9ന് പകൽ ദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റ് മതസ്ഥരുടെ വസ്ത്രധാരണ രീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി സി.സി.ടി.വി കാമറയിൽ കണ്ടെത്തി. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷം മാറി ഉള്ളിൽ കയറുകയായിരുന്നു. ഈ സാഹചര്യത്തിൽ പൂജകൾ നിറുത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ നടക്കേണ്ട പല്ലക്ക് വാഹനത്തിലെ എഴുന്നള്ളത്തും നടത്തിയിരുന്നില്ല.