ഫഹദ് ഫാസിൽ നിത്യാ മേനൻ താരജോഡികൾ ഒന്നിച്ച മനോഹര പ്രണയ കഥ മലയാളികൾ മറന്നുകാണില്ല. 2014ൽ പുറത്തിറങ്ങിയ 'ബാംഗ്ലൂർ ഡേയ്സ്' ആയിരുന്നു രണ്ട് പേരും ഒന്നിച്ചഭിനയിച്ച ചിത്രം. 2014ൽ പുറത്തിറങ്ങിയ 'ബാംഗ്ലൂർ ഡേയ്സ്' ആയിരുന്നു രണ്ട് പേരും ഒന്നിച്ചഭിനയിച്ച ചിത്രം. ചിത്രത്തിൽ ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ളതുമായ വേഷമായിരുന്നു നിത്യയുടേത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തു വരുമ്പോൾ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉയരുകയാണ്. അതേ വിജയമാവർത്തിക്കാൻ നിത്യയും ഫഹദും എത്തുകയാണ്.
'ഇത്തവണ വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്. ഫഹദിനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമാണ്' നിത്യ പറഞ്ഞു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. 'കോളാമ്പി' എന്ന ചിത്രത്തിലാണ് നിത്യ ഇപ്പോൾ അഭിനയിക്കുന്നത്. ടി.കെ രാജീവ് കുമാർ ഒരുക്കുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'പ്രാണ' എന്ന വി.കെ പ്രകാശ് ചിത്രമാണ് നിത്യയുടേതായി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാവും ചിത്രം ഒരുങ്ങുന്നുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ കിട്ടിയ ഒഴിവു സമയങ്ങളിൽ പോലും തിരക്കഥകൾ മൊഴിമാറ്റം ചെയ്ത് പഠിക്കാനായിരുന്നു ശ്രമിച്ചിരുന്നത് നിത്യ പറയുന്നു. പ്രാണ ഡിസംബറിൽ പുറത്തിറക്കാനാണ് അണിയറക്കാരുടെ ശ്രമം.