1. റഫാൽ വിമാനങ്ങളുടെ വിവരങ്ങൾ സുപ്രീകോടതിയിൽ നൽകി കേന്ദ്രസർക്കാർ. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പ്രതിരോധ സാമഗ്രികൾ വാങ്ങിയത് നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് കേന്ദ്രം. ഡിഫൻസ് അക്വസിഷൻ കൗൺസിലിന്റെ അനുമതിയും ഇതിന് ഉണ്ടായിരുന്നു എന്നും സുപ്രീകോടതിയിൽ കേന്ദ്രസർക്കാർ. വിവരങ്ങൾ ഹർജിക്കാർക്ക് നൽകണം എന്ന് സുപ്രീകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
2. ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങൾ നൽകാൻ ആകില്ലെന്ന മുൻ നിലപാട് തിരുത്തി ആണ് ഇന്ന് വിവരങ്ങൾ കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചത്. പൊതു ജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന എല്ലാ രേഖകളും ഹർജിക്കാർക്ക് നൽകാൻ ആയിരുന്നു കോടതി നിർദ്ദേശം. വിമാനങ്ങളുടെ വില ഉൾപ്പെടെയുള്ള തന്ത്ര പ്രധാന വിവരങ്ങൾ മുദ്രവെച്ച കവറിൽ സുപ്രീകോടതിക്ക് മുൻപാകെ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
3. ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്ന കെ.ടി അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ അബ്ദുൾ വഹാബ് സ്വീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ല എന്നും വഹാബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ ബന്ധു രാജിവച്ചിട്ടും മന്ത്രിയെ വിടാതെ യൂത്ത് ലീഗ്. ആത്മാഭിമാനം ഉണ്ടെങ്കിൽ ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്ന് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
4. ടി.കെ അദീബ് രാജിവച്ചത് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി. തൊണ്ടിമുതൽ തിരിച്ചു നൽകിയകു കൊണ്ട് മാത്രം കള്ളൻ കുറ്റവിമുക്തൻ ആകില്ലെന്നും ഫിറോസ്. ജലീലിന് എതിരായ ബന്ധു നിയമനം നിയമസഭയിൽ ചർച്ച ചെയ്യാം എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തുകൊണ്ടു വരട്ടെ. സർക്കാർ ആവശ്യത്തിന് വിശദീകരണം നൽകിയിട്ടുണ്ട് എന്നും സ്പീക്കർ.
5. സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പൊലീസുകാരുടേയും പ്രായം പരിശോധിച്ചിരുന്നു എന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവന വിവാദം ആകുന്നു. ചിത്തിര ആട്ട വിശേഷത്തിന് സുരക്ഷ ഒരുക്കാൻ എത്തിയ വനിതാ പൊലീസുകാരെ മല കയറ്റിയത് ജനന സർട്ടിഫിക്കറ്റ പരിശോധിച്ച ശേഷം എന്നായാരുന്നു കോഴിക്കോട്ട് മുതലക്കുളത്ത ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ.
6. ചിത്തിര ആട്ടവിശേഷ സമയം തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ച് അണികളോട് സംസാരിച്ച സംഭവത്തിന് പിന്നാലെ ആണ് സർക്കാരിന് തലവേദന ആകുന്ന പുതിയ പ്രസ്താവന. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ആണ് സന്നിധാനത്ത് വനിതാ പൊലീസുകാരുടെ പ്രായം പരിശോധിച്ചത് എന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ശബരിമലയിലെ പൊലീസിന്റെ പ്രവർത്തന രീതിയെ ചോദ്യം ചെയ്യുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.
7. ശബരിമലയിൽ മണ്ഡല മകര വിളക്ക് കാലത്തേക്കുള്ള ഒരുക്കങ്ങൾ നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരിസ്ഥിതിക്ക് എതിരായ ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ല എന്നും പുതിയ നിർമ്മാണത്തിന് സർക്കാരിന് പദ്ധതിയില്ല എന്നും കടകംപള്ളി പറഞ്ഞു.
8. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ തുടക്കത്തിലേ കല്ലുകടിയെന്ന് എന്ന് സൂചന. പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പ് സംഘടനയിൽ വിഭാഗീയത രൂക്ഷം എന്നാണ് റിപ്പോർട്ടുകൾ. പ്രതിനിധി പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിനോട് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജും പ്രസിഡന്റ് എ.എൻ ഷംസീറും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ എന്താണ് കാരണം എന്ന് വിശദീകരിച്ചിട്ടില്ല.
9. ശബരിമല വിഷയത്തിൽ പി.സി ജോർജ് എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അമിത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഭക്തർക്ക് വെള്ളവും ഭക്ഷണവും പോലും പൊലീസ് നിഷേധിക്കുന്നു എന്നും പി.സി ജോർജ് ഹർജിയിൽ ആരോപിച്ചു. തീർത്ഥാടനത്തിന് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണം എന്ന് എം.എൽ.എ ഹർജിയിൽ ആവശ്യപ്പെട്ടു.
10. കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം. ആകെ 80 പൊലീസുകാരാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാർക്ക് പരിക്കേറ്റു.
11. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും. വിവാദ ലാപ്‌ടോപ്പ് ഹാജരാക്കാത്തതിനാൽ തെളിവ് നശിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തിയാവും കുറ്റപത്രം സമർപ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാന ജോലികൾ നടന്നു വരികയാണ്. എത്രയും വേഗം കുറ്റപത്രം കോടതിയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.