thomas-chandy

ആലപ്പുഴ: നിലം നികത്തലുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ചാണ്ടി നൽകിയ അപ്പീൽ തള്ളി. ആലപ്പുഴ മുൻ കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് തള്ളിയത്. സ്ഥലം പൂർവസ്ഥിതിയിലാക്കമെന്നും കാർഷികോത്പാദന കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. ഇതിനായി പൊലീസ് സംരക്ഷണം ഒരുക്കണമെന്നും ഉത്തരവിലുണ്ട്.

2018 ജൂൺ ഒന്നിനാണ് ടി.വി.അനുപമ തോമസ് ചാണ്ടിയുടെ റിസോർട്ടായ ലേക്ക് പാലസിന്റെ പാർക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് റിസോർട്ട് കമ്പനി സർക്കാരിന് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ അടക്കം വാദങ്ങൾ കേട്ട ശേഷമാണ് കാർഷികോത്പാദന കമ്മീഷണർ അപ്പീൽ തള്ളിയത്.