എസ്.പി ഒന്നു ഞരങ്ങി.
പക്ഷേ അയാൾക്ക് സ്വബോധം വീണിരുന്നില്ല.
പാറപ്പുറത്ത് സ്പാനർ മൂസയും സഹായിയും ഇരുന്നു.
''ഇവിടെ നിന്ന് ഒരു പാറ ഉരുട്ടിവിട്ടാൽ കൃത്യം ജയിലിന്റെ മതിലിനുള്ളിൽത്തന്നെ വീഴും. അല്ലേ അണ്ണാ?""
സഹായി അയാളെ നോക്കി.
മൂസ ചിരിച്ചു.
''പാറയ്ക്കു പകരം ഈ കിടക്കുന്നഅരുണാചലത്തിന്റെ ശരീരമാണെങ്കിലോ? വല്ലയിടത്തും തങ്ങിയിരുന്നേക്കും. എന്നാലും നമ്മൾ ഇന്ന് അതൊന്നു പരീക്ഷിച്ചു നോക്കും.""
ആ പറഞ്ഞത് സഹായിക്കും ഇഷ്ടമായി.
''വിക്രമാ..."" മൂസ, സഹായിയെ വിളിച്ചു.
''എന്താ അണ്ണാ?"" അയാൾ തിരിഞ്ഞു.
''നിന്റെ പോക്കറ്റിൽമരുന്നുണ്ടോ?""
''ഉം."" അയാൾ പാന്റിന്റെ പോക്കറ്റിൽ നിന്ന്ഒരു പ്ളാസ്റ്റിക്ക് കവർ എടുത്തു നൽകി. ബ്രൗൺ ഷുഗർ. അതിൽ അല്പം തന്റെ കൈത്തണ്ടയിലേക്കു തട്ടിയിട്ടിട്ട് മൂസ മൂക്കിലൂടെ വലിച്ചുകയറ്റി.
ശേഷം ആസ്വദിക്കും പോലെ ഒരു നിമിഷം ഇരുന്നു. തുടർന്ന്കൈത്തണ്ടയിൽ ബാക്കിയുണ്ടായിരുന്നത് നാവുനീട്ടി നുണഞ്ഞു.
ചുട്ടിപ്പാറയ്ക്കു മുകളിലെ ചെറിയക്ഷേത്രത്തിനു മുന്നിൽ ആരോ കത്തിച്ച ഒരു വിളക്ക് ഇപ്പോഴും കെടാതെ നിൽക്കുന്നു.
കാറ്റിൽ അതിന്റെ നാളം ഇളകിക്കൊണ്ടിരുന്നു.
പത്തനംതിട്ടയിലെ വിവിധ റോഡുകളിലൂടെപോകുന്ന വാഹനങ്ങളുടെ വെളിച്ചം അവിടെയിരുന്നാൽ കാണാം.
വെളിച്ചത്തിന്റെ പാമ്പുകൾ പാഞ്ഞുപോകുന്നതു പോലെ....
അരുണാചലം ഒന്നുകൂടി ഞരങ്ങി. അസ്പഷ്ടമായി എന്തോ പറഞ്ഞു.
''മര്യാദയ്ക്ക് അവിടെ കിടന്നോണം. പുല്ല്. അല്ലെങ്കിൽ രാജസേനൻ സാറ ്വരാനൊന്നും കാത്തിരിക്കില്ല ഞാൻ.""
മൂസ മുരണ്ടു:
''ഒരു ക്വട്ടേഷൻ എടുത്തുകഴിഞ്ഞാൽ അതിനിടയിൽ ഇങ്ങനെ അഡ്ജസ്റ്റ്മെന്റുകളൊന്നുംസമ്മതിക്കാത്ത ആളാണു ഞാൻ.""
വിക്രമനുംബ്രൗൺഷുഗർ അല്പം നുണഞ്ഞു.
''സാദിഖും, ഗ്രിഗറിയും എവിടെയാടാ?""
മൂസ വിക്രമനോടുവീണ്ടും തിരക്കി.
''അവരങ്ങ് താഴെ റോഡിന്റെപരിസരത്തു കാണും. ആരെങ്കിലും ഇങ്ങോട്ടു വരുന്നുണ്ടോയെന്ന് മെസേജ് തരാൻ.""
സ്പാനർ മൂസ അമർത്തി മൂളി. പിന്നെ എഴുന്നേറ്റു.
''സേനൻ സാറ ്വരുമ്പോഴേക്കും നമുക്ക് ഇയാളെയൊന്ന് ഒരുക്കി കിടത്താം.""
നിലാവ് പരന്നുകിടക്കുന്ന പാറയ്ക്കുമേൽ അയാൾ ചുറ്റും നോക്കി.
ക്ഷേത്രത്തിനടുത്ത് കുറച്ച് കരിങ്കല്ലുകൾ അടുക്കി വച്ചിരിക്കുന്നതു കണ്ടു.
''അതിൽ അഞ്ചെണ്ണം എടുത്തോണ്ടു വാടാ.""
അയാൾ സഹായിയോടു കൽപ്പിച്ചു.
വിക്രമൻ പോയി. ആയാസപ്പെട്ട് ഓരോ കല്ലായി എടുത്തുകൊണ്ടുവന്നു.
പിന്നെ ഇരുവരും ചേർന്ന് എസ്.പി അരുണാചലത്തെ മലർത്തി കിടത്തി.
കൈകൾ രണ്ടും ഇരുവശത്തേക്കും മലർത്തിവച്ചു. കൈപ്പത്തികൾക്കു മുകളിൽ ഓരോ കല്ലും വച്ചു.
എത്ര വലിച്ചാലും ആ കൈകൾ എടുക്കാൻ കഴിയില്ലെന്ന് അവർക്ക് ഉറപ്പുണ്ട്.
അടുത്തതായിഎസ്.പിയുടെ കാലുകൾ രണ്ടും അകത്തിവച്ചിട്ട് പാദങ്ങൾക്ക് തൊട്ടുമുകളിലായി ഓരോ കല്ലുകൾ വച്ചു.
വേദനിച്ചിട്ടെന്നവണ്ണം അരുണാചലം ഞരങ്ങി.
അഞ്ചാമത്തെ കല്ല് ഉയർത്തി അവർ അരുണാചലത്തിന്റെ അരക്കെട്ടിലും വച്ചു.
''ഇപ്പോൾ ഭദ്രം.""
ഇരുവരും ചിരിച്ചു.
''ഇനിഇവന്റെ മുഖത്ത് തുപ്പിയാലും പെടുത്താലും പോലും അങ്ങനെ കിടന്നോളും.""
പൊടുന്നനെവിക്രമന്റെ ഫോണിൽ ഒരു മിസ്ഡ് കാൾ വന്നു.
''രാജസേനൻ സാറും മറ്റും വരുന്നുണ്ട്.""അയാൾ പറഞ്ഞു.
ഒരു മിനിട്ടു കഴിഞ്ഞു.
ആകാശത്തേക്ക് വെളിച്ചത്തിന്റെ രണ്ട് വാളുകൾ ചീറിപ്പോകുന്നത് അവർ കണ്ടു. പിന്നെ അത് മെല്ലെ താണ് ലംബമായി അവരുടെ മേൽ പതിഞ്ഞു.
അടുത്ത നിമിഷം ലൈറ്റ് അണഞ്ഞു. നിലാവെളിച്ചത്തിൽ പാറപ്പുറത്തു കൂടി അവർക്കരുകിലേക്കു വന്ന് ആഇന്നോവ കാർ നിന്നു.
മുന്നിലെ ഇരുവശത്തെയും ഡോറുകൾ ഒരേ നിമിഷം തുറക്കപ്പെട്ടു.
രാജസേനനും മകൻ രാഹുലും ഇറങ്ങി.
''അയാളെന്തിയേ?""
രാഹുൽ ശബ്ദം താഴ്ത്തി തിരക്കി.
''ദാ കിടക്കുന്നു.""
മൂസ പാറപ്പുറത്തേക്കു കൈ ചൂണ്ടി.
''കൊള്ളാം. ലോകത്ത്ഇന്നേവരെ ആരും, ആരെയും ഇങ്ങനെ ഉറക്കിക്കിടത്തിയിട്ടുണ്ടാവില്ല... കൺഗ്രാജ് മൂസ.""
രാജസേനൻ, അയാളുടെ തോളിൽ തട്ടി അഭിനന്ദിച്ചു.