തിരുവനന്തപുരം: ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായമെന്ന് മന്ത്രി കെ.ടി. ജലീൽ. ബന്ധുവായ കെ.ടി. അദീബ് രാജി വച്ചതും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തമ്മിൽ യാതൊരും വിധ ബന്ധവുമില്ല. രാജിയിൽ തനിക്കൊരു പങ്കുമില്ല. രാജി തീരുമാനിച്ചത് അദീബ് തന്നെയാണ്. ഇതു വരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജലീൽ പറഞ്ഞു.
ബന്ധുനിയമന വിവാദത്തിനിടയിൽ കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജി വച്ചിരുന്നു. രാജി ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചു. എന്നാൽ വിവാദം മന്ത്രിയുടെ ബന്ധു രാജി വച്ചതോടെ അവസാനിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറർ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.