കോഴിക്കോട്: തലശേരി എം.എൽ.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എ.എൻ.ഷംസീറിനെതിരെ സംസ്ഥാന സമ്മേളനത്തിലെ സംഘടന റിപ്പോർട്ടിൽ രൂക്ഷ വിമർശനം. താൻപ്രമാണിത്തവും ധിക്കാരവും നേതാക്കൾക്ക് നല്ലതല്ലെന്നുമാണ് സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനം. വിനയവും സൗമ്യതയുമാണ് സംഘടന നേതാക്കൾക്ക് വേണ്ടതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലർ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. പൊതു ജനങ്ങളോട് നേതാക്കളുടെ പെരുമാറ്റം മോശമാണ്. ഇത് മാറിയേ തീരു. സി.പി.എമ്മിന്റെ ബി ടീമായി കേരളത്തിലെ ഡി.വൈ.എഫ്.ഐ സംഘടന മാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.