ഇന്നത്തെ പരീക്ഷകളിൽ മാറ്റം
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബിവോക്/ബി.എ അഫ്സൽഉൽഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ നവംബർ 28ലേക്ക് മാറ്റി. നവംബർ 14 മുതൽ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല. മറ്റ് പരീക്ഷകൾക്കു മാറ്റമില്ല.
എം.സി.എ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ 2010, 2011 പ്രവേശനം എം.സി.എ രണ്ട്, നാല് സെമസ്റ്റർ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് നവംബർ 17 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്സാമിനേഷൻസ്, സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ 19നകം ലഭിക്കണം. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കാമ്പസ്.
പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം) 2017 സിലബസ്2017, 2018 പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2015 സിലബസ് സപ്ലിമെന്ററി പരീക്ഷ ഡിസംബർ 17ന് ആരംഭിക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ എം.സി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
ബിവോക് വൈവ
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്റേൺഷിപ്പ് ഇവാല്വേഷൻ, വൈവാവോസി ഇന്ന് നടക്കും.
ബി.എ സോഷ്യോളജി (എസ്.ഡി.ഇ) പരീക്ഷാർത്ഥികളുടെ ശ്രദ്ധയ്ക്ക്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (സി.യു.ഐ.ഇ.ടി) കോഹിനൂർ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മെയിൻ കേന്ദ്രമായിട്ടുള്ള സോഷ്യോളജി പരീക്ഷാർത്ഥികൾ അതേ ഹാൾടിക്കറ്റുമായി തിരൂർ പരന്നക്കാട് ജെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പരീക്ഷയ്ക്ക് ഹാജരാകണം.