ദുബായ്: അന്താരാഷ്ട്ര ഹലാൽ ക്വിക്ക് സർവീസ് റസ്റ്റോറന്റ് ശൃംഖലയായ ചിക് കിംഗിന്റെ 20-ാമത്തെ സ്റ്റോർ ദുബായയിലെ നായ്ഫിൽ തുറന്നു. പാണക്കാട് സയ്യിദ് മുനാവർ അലി ശിഹാബ് തങ്ങൾ, ചിക് കിങ്ങ് മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ എ. കെ.മൻസൂർ, ഫ്രാഞ്ചൈസി പാർട്ണർ അൻവർ, ചിക് കിങ്ങ് ഡയറക്ടർ നിയാസ് ഉസ്മാൻ, ഡയറക്ടർ ഒഫ് ഓപ്പറേഷൻസ് മഖ് ബൂൽ മോദി, ബി. എഫ്. ഐ ഡി. എം.സി.സി സി. ഇ. ഒ ശ്രീകാന്ത് എൻ.പിള്ള എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.