internet-fraud

ഓൺലൈൻ ഷോപ്പിംഗാണ് പുത്തൻ തരംഗം. പല ഉത്പന്നങ്ങളും ആദ്യ വിൽപനയ്ക്ക് എത്തുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലാണ്. അതും ഒരാൾക്ക് ഒരു കടയിൽ നിന്നും വാങ്ങാവുന്നതിനേക്കാൾ വിലക്കുറവിൽ. ദീപാവലി,​ ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിൽ അവിശ്വസനീയമായ വമ്പൻ ഓഫറുകളും ഉപഭോക്താകൾക്കായി മിക്ക് വെബ്സൈറ്റുകളും ഒരുക്കാറുണ്ട്. എന്നാൽ ഓഫറുകളുടെ മറവിൽ പല ചതിക്കുഴികളും ചിലർ ലക്ഷ്യമാക്കുന്നുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുകയാണ് കേരള പൊലീസ്. വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് കൂടെയുള്ള ലിങ്കിൽ പ്രവേശിച്ചു ഓഫർ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഓർക്കുക. യഥാർത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

online-fraud

കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരുപം:

ഇത്തരം തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കുക ..

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വൻ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ പലതും തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമായിട്ടുള്ളതാണ്. വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് കൂടെയുള്ള ലിങ്കിൽ പ്രവേശിച്ചു ഓഫർ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഓർക്കുക. യഥാർത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല , നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിത്. #keralapolice