ranjan-gogoy

ന്യൂ‍‍ഡൽഹി∙ പലപ്പോഴും ആവശ്യത്തിനു വാദം കേൾക്കാതെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയ്ക്കെതിരെ വിമർശനവുമായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. ആവശ്യത്തിന് വാദം കേൾക്കാതെ ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജികൾ തള്ളുന്നുവെന്ന് എന്നാണ് കെ.കെ.വേണുഗോപാൽ ആരോപിച്ചത്.

‘ ആയിരക്കണക്കിനു മൈലുകൾ അകലെനിന്നാണു ഹർജി നൽകുന്നവർ വരുന്നത്. അവർ കോടതിയുടെ പുറകിൽനിൽക്കും, അഭിഭാഷകൻ മുൻപിലും. അപ്പോൾ താങ്കൾ ‘ഹർജി തള്ളി’ എന്ന് പറയും. ഇതു ശരിയല്ല. അവർക്കു പറയാനുള്ളത് എന്താണെന്നു മുഴുവൻ കേൾക്കണം. മറ്റു കോടതികൾ അങ്ങനെയാണു പെരുമാറുന്നത്’ അറ്റോർണി ജനറൽ വ്യക്തമാക്കി.

എ.ജിയുടെ വാദങ്ങൾ അതേ സ്പിരിറ്റോടെ എടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങൾ യഥാർത്ഥ വസ്തുതകളിലേക്കു പോകുന്നില്ലെന്നു കരുതരുത്. കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് വിധി പറയുന്നതെന്ന് ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കി. തുടർന്ന് നികുതിക്കേസിൽ കേന്ദ്രത്തിനുവേണ്ടി വാദിക്കാൻ എജിയെ ചീഫ് ജസ്റ്റിസ് അനുവദിച്ചു.