sunil-p-ilayidam

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാക്കുകളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തി പ്രശസ്ത എഴുത്തുകരാനും ചിന്തകനുമായ സുനിൽ പി.ഇളയിടം രംഗത്ത്. "മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക " ഇങ്ങനെ ഒരു വാക്യം എന്റെ പേരിൽ പലരും പ്രചരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത് കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. എല്ലാ പ്രിയ സുഹൃത്തുക്കളും അത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുനിൽ പി.ഇളയിടത്തിന്റെ പ്രതികരണം.

'സംഘപരിവാർ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. ഭയപ്പെടുത്തുകയുമില്ല. അത് ഞാൻ അതിധീരനായതു കൊണ്ടല്ല. അവർക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോദ്ധ്യം കൊണ്ടു മാത്രം'- സുനിൽ പി.ഇളയിടം വ്യക്തമാക്കി. ആർ.എസ്.എസ് അനുകൂല ഫേസ്ബുക്ക് പേജുകളിൽ നിന്നും വധഭീഷണി ഉയർന്നതിന് പിന്നാലെ സുനിൽ പി ഇളയിടത്തിന്റെ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാചകമായിരുന്നു ഇത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം