sabarimala

1. ശബരിമല യുവതീ പ്രവേശനത്തിന് എതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കില്ല. നാളെ വൈകിട്ട് മൂന്ന് മണിക്ക് റിവ്യൂ ഹർജികൾ പരിഗണിക്കുക ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ. ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചേംബറിൽ. നേരത്തെയുള്ള 4 ജഡ്ജിമാരും ബെഞ്ചിൽ തുടരും. സുപ്രിംകോടതിയിൽ ഉള്ളത് 48 പുനഃപരിശോധനാ ഹർജികൾ


2. അതിനിടെ, ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ. ഉടമസ്ഥാവകാശം സംബന്ധിച്ച് നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയിൽ. മല അരയന്മാരുടേത് ആണ് ക്ഷേത്രം എന്നും അല്ല ശബരിമല ബുദ്ധ വിഹാരം ആയിരുന്നു എന്നും വാദം നിലനിൽക്കുന്നുണ്ട്. തീർത്ഥാടനത്തിന് എത്തുന്നവർ മലകയറുന്നത്, വാവര് പള്ളിയിൽ പ്രാർത്ഥിച്ചതിനു ശേഷം. എല്ലാ മത വിഭാഗങ്ങളിലും ഉള്ളവർ ശബരിമലയിൽ എത്താറുണ്ട് എന്നും ദർശനത്തിൽ നിന്ന് സ്ത്രീകളെ വിലക്കരുത് എന്ന് സർക്കാർ ഹൈക്കോടതിയിൽ


3. അതിനിടെ, മണ്ഡലകാല വ്രതം ആരംഭിക്കാൻ ഇരിക്കെ, സമവായ നീക്കവുമായി സർക്കാർ. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സർവകക്ഷിയോഗം വിളിക്കും. മണ്ഡലകാല തീർത്ഥാടനത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗം ചേരുന്നത്. അന്തിമ തീരുമാനം നാളത്തെ കോടതി നടപടികൾ നോക്കിയ ശേഷം. യോഗം വിളിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദേവസ്വം ബോർഡ്.


4. ശബരിമല കേസിൽ സുപ്രിംകോടതിയിൽ ദേവസ്വം ബോർഡിനു വേണ്ടി ഹാജരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. ദേവസ്വം ബോർഡിനു വേണ്ടി ശേഖർ നാഫ്‌തെ ഹാജരാകും എന്നും ദേവസ്വം ബോർഡ്. അതിനിടെ, ശബരിമലയുടെ സുരക്ഷയിൽ ഇടപെടുമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. എന്നാൽ ആചാര അനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടാറില്ല എന്നും ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. മാദ്ധ്യമ നിയന്ത്റണം സംബന്ധിച്ച ഹർജിയും തീർപ്പാക്കിയ കോടതി. മറ്റ് ഹർജികളിൽ തിങ്കളാഴ്ച വാദം കേൾക്കും


5. എൻ.സി.പി നേതാവും മുൻ മന്ത്റിയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിൽ ഉള്ള ലേക് പാലസ് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കാൻ നിർദ്ദേശം. നിലം നികത്തൽ സാധൂകരിക്കാൻ തോമസ് ചാണ്ടി സർക്കാരിന് നൽകിയ അപ്പീൽ തള്ളി. ലേക് പാലസ് റിസോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിന് വേണ്ടി നികത്തിയ നിലം പൂർവ സ്ഥിതിയിൽ ആക്കണം എന്ന് കാർഷകോൽപ്പാദന കമ്മിഷണർ. ഗ്രൗണ്ട് പൊളിക്കാൻ പൊലീസ് സംരക്ഷണം നൽകണം എന്നും നിർദ്ദേശം. തോമസ് ചാണ്ടി അപ്പീൽ നൽകിയത് മുൻ കളക്ടർ ടി.വി അനുപമയുടെ റിപ്പോർട്ട് ചോദ്യം ചെയ്ത്. വീണ്ടും തെളിവെടുപ്പ് നടത്തണം എന്ന തോമസ് ചാണ്ടിയുടെ ആവശ്യവും കൃഷി വകുപ്പ് തള്ളി.


6. സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമപ്പിക്കാൻ വൈകിയതിൽ കേന്ദ്ര വിജിലൻസ് കമ്മിഷന് സുപ്രിം കോടതി വിമർശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വിജിലൻസ് കമ്മിഷനെ വിമർശിച്ചത് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചപ്പോൾ. സി.ബി.ഐ താത്കാലിക ഡയറക്ടർ നാഗേശ്വര റാവു ചുമതല ഏറ്റ ശേഷം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.


7. ബന്ധുനിയമന വിവാദത്തിൽ കെ.ടി. അദീബിന്റെ രാജി സ്വീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ. തുടർ നടപടികൾക്കായി ഡയറക്ടർ ബോർഡ് രാജി സർക്കാരിന് അയച്ചു. നടപടി, ബന്ധു നിയമനം നിയമസഭയിൽ ചർച്ച ചെയ്യാം എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചതിന് പിന്നാലെ. തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തുകൊണ്ടു വരട്ടെ. സർക്കാർ ആവശ്യത്തിന് വിശദീകരണം നൽകിയിട്ടുണ്ട് എന്നും സ്പീക്കർ.


8. അദീബ് രാജി വച്ചിട്ടും മന്ത്റി ജലീലിനെ വിടാതെ യൂത്ത് ലീഗ്. ആത്മാഭിമാനം ഉണ്ടെങ്കിൽ ജലീൽ മന്ത്റിസ്ഥാനം രാജിവയ്ക്കണം എന്ന് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ടി.കെ അദീബ് രാജിവച്ചത് മന്ത്റിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി. തൊണ്ടിമുതൽ തിരിച്ചു നൽകിയകു കൊണ്ട് മാത്രം കള്ളൻ കുറ്റവിമുക്തൻ ആകില്ലെന്നും ഫിറോസ്. വിവാദങ്ങളെ തുടർന്ന് അദീബ് രാജിവയ്ക്കാൻ ഉള്ള തീരുമാനം അറിയിച്ചത് ഇന്നലെ


9. റഫാൽ വിമാനങ്ങളുടെ വിവരങ്ങൾ സുപ്രിംകോടതിയിൽ നൽകി കേന്ദ്രസർക്കാർ. മുദ്റവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പ്രതിരോധ സാമഗ്രികൾ വാങ്ങിയത് നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് കേന്ദ്രം. ഡിഫൻസ് അക്വസിഷൻ കൗൺസിലിന്റെ അനുമതിയും ഇതിന് ഉണ്ടായിരുന്നു എന്നും സുപ്രിംകോടതിയിൽ കേന്ദ്രസർക്കാർ. വിവരങ്ങൾ ഹർജിക്കാർക്ക് നൽകണം എന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു


10. ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങൾ നൽകാൻ ആകില്ലെന്ന മുൻ നിലപാട് തിരുത്തി ആണ് ഇന്ന് വിവരങ്ങൾ കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചത്. പൊതു ജനമദ്ധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന എല്ലാ രേഖകളും ഹർജിക്കാർക്ക് നൽകാൻ ആയിരുന്നു കോടതി നിർദ്ദേശം. വിമാനങ്ങളുടെ വില ഉൾപ്പെടെയുള്ള തന്ത്റ പ്രധാന വിവരങ്ങൾ മുദ്റവെച്ച കവറിൽ സുപ്രിംകോടതിക്ക് മുൻപാകെ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു