rajanikanth

ചെന്നൈ : ബി.ജെ.പി അപകടകാരിയായ പാർട്ടിയാണെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷപാർട്ടികളും ഒരുമിച്ചു നിൽക്കുന്നു, അങ്ങനെ അപകടകാരിയായ പാർട്ടിയാണോ ബി.ജെ.പി എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘പ്രതിപക്ഷ പാർട്ടികൾ അങ്ങനെ കരുതുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

നോട്ടുനിരോധനത്തിനെതിരെയുള്ള തന്റെ നിലപാടും രജനീകാന്ത് മാറ്റി. കൃത്യമായ പഠനങ്ങൾക്ക് ശേഷം മാത്രമേ നോട്ടുനിരോധനം നടത്താൻ പാടുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന രജനീകാന്തിന്റെ പുതിയ നിലപാട് അണികലിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. 2016, നവംബർ എട്ടിന് നോട്ടുനിരോധനം നടപ്പിലാക്കിയപ്പോൾ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.