കൊച്ചി: ഫാക്ട് വികസിപ്പിച്ച ഫോസ് ഫേറ്റ് സമ്പുഷ്ടമായ ജൈവവളമായ ഫാക്ട് പ്രോം ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മനോജ് മിശ്ര വിപണിയിലിറക്കി. ഫാക്ട് ഉദ്യോഗ മണ്ഡൽ ക്ളബിൽ നടന്ന ചടങ്ങിൽ ആദ്യവിൽപന ജനറൽ മാനേജർ സി.പി. എം. സി. എസ് ജേക്കബ് പുന്നൂസ്, ഫാക്ട് ഡീലർ ഫ്രാൻസിസ് ഡോമിനിക് എന്നിവർക്ക് നൽകി നിർവഹിച്ചു.
ഫാക്ട് പ്രോം കേന്ദ്ര സർക്കാരിന്റെ ഫെർട്ടിലൈസേഷൻ കൺട്രോൾ ഓർഡറിൽ നിഷ്കർഷിക്കുന്ന ഗുണനിലവാരം പാലക്കുന്നു. ജൈവകാർബൺ 7.9 ശതമാനവും ഫോസഫേറ്റ് 10.94 ശതമാനവും ഇതിൽ അടങ്ങിയിരിക്കുന്നു. ജൈവവള ഉത്പാദന പദ്ധതി നടപ്പാക്കുന്നതിന് മുൻകൈയെടുത്ത ഫാക്ട് ഉദ്യോഗസ്ഥരായ പി. പ്രദീപ്, വി. ബിനു, സി. എം. കരുത്തപാണ്ടി, ഡോ. മോഹൻ വർഗീസ്, എൽ. അരുണ ബെൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
മാർക്കറ്റിംഗ് ആൻഡ് ടെക്നിക്കൽ ഡയറക്ടർ ഡി. നന്ദകുമാർ, ഫിനാൻസ് ഡയറക്ടർ സഞ്ജയ് മഹേശ്വരി, ഡയറക്ടർമാരായ ഡോ. കെ.പി. എസ് നായർ, ഡോ.മുരളി, മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ രാഘവൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ മുരളീകൃഷ്ണൻ, രജനി മോഹൻ എന്നിവർ സംസാരിച്ചു.