ദുബായ്: യു.എ.ഇ സന്ദർശനത്തിനെത്തിയ ആഗോള സുറിയാനി സഭ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്ക്കും സംഘത്തിനും വ്യവസായി എം.എ.യൂസഫലി സ്വീകരണം നൽകി.
സുറിയാനി സഭയ്ക്ക് എം.എ.യുസഫലി നൽകി വരുന്ന സേവനങ്ങളെ പാത്രിയാർക്കീസ് ബാവ ചടങ്ങിൽ പ്രകീർത്തിച്ചു. യൂസഫലിയുമായും വളരെ അടുത്ത ബന്ധമാണ് സഭയ്ക്കും സഭയിലെ അംഗങ്ങൾക്കുമുള്ളത്. ഗൾഫ്
നാടുകളിൽ സഭയ്ക്ക് ആരാധനാലയങ്ങൾ അനുവദിച്ച് കിട്ടിയതിൽ യൂസഫലിയുടെ സേവനങ്ങൾ മഹത്തരമാണെന്നും ബാവ പറഞ്ഞു. സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും അന്തരീക്ഷം ഒരുക്കുന്നതിൽ പരിശുദ്ധ ബാവയുടെ മാർഗനിർദ്ദേശങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. സഭയുടെ ആത്മീയാചാര്യനായിരുന്ന മണ്മറഞ്ഞ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്കാ പ്രഥമൻ തിരുമേനിയിൽ
നിന്നും കമാൻഡർ പദവി ഏറ്റുവാങ്ങിയ അവസരമാണ് സഭയുമായി ബന്ധപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ അനുഭവമെന്ന് എം.എ.യുസഫലി പറഞ്ഞു. ബാവയുടെയും സംഘത്തിന്റെയും ബഹുമാനാർത്ഥം യൂസഫലി ഉച്ചവിരുന്നും നൽകി. പാത്രിയാർക്കിസ്ബാവയുടെ ജന്മദിനാഘോഷവും ചടങ്ങിൽ സംഘടിപ്പിച്ചിരുന്നു. ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്, ദാനിയേൽ മാർ ക്ലിമ്മിസ്, നഥാനിയേൽ മാർ ബർത്തലോമോസ്, യു.എ.ഇ. മേഖലാ സെക്രട്ടറി പൗലോസ് കോർ എപ്പിസ്‌കോപ്പ, ലുലു എക്‌സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ:
ആഗോള സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്
ബാവയുമായി യു. എ. ഇയിൽ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തിയപ്പോൾ. ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്, ലുലു എക്‌സ് ചേഞ്ച് സി.എ.ഒ. അദീബ് അഹമ്മദ്, തോമസ് ദാസ് എന്നിവർ സമീപം.