bjp

ജയ്‌പൂർ: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രി സുരേന്ദ്ര ഗോയൽ ബി.ജെ.പിയിൽ നിന്നു രാജിവച്ചു. 131 പേരുടെ പട്ടികയിൽ 18 മന്ത്രിമാർ ഉൾപ്പെടെ 85 സിറ്റിംഗ് എം.എൽ.എമാരുണ്ട്. 25പേർ പുതുമുഖങ്ങളാണ്. പന്ത്രണ്ടു വനിതകളുമുണ്ട് ലിസ്റ്റിൽ.സീറ്റു കിട്ടാത്തതാണ് പാർട്ടി വിടാൻ കാരണമെന്ന് അറിയുന്നു. 200 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.

ഡൽഹിയിൽ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി യോഗത്തിനു ശേഷം മുതിർന്ന നേതാവ് ജെ.പി നദ്ദയാണ് പട്ടിക പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. വസുന്ധര രാജെ സ്ഥിരം മണ്ഡലമായ ഝാൽറാപാടനിൽ ജനവിധി തേടും. 2003 മുതൽ വസുന്ധര പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. ഡിസംബ‌ർ ഏഴിനാണ് തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 19 ആണ്,