bjp

ജയ്‌പൂർ: ബി.ജെ.പി നേതാവും രാജസ്ഥാൻ പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയുമായ സുരേന്ദ്ര ഗോയൽ പാർട്ടി അംഗത്വം രാജിവച്ചു. നേതാവിന്റെ രാജിക്ക് പിറകെ അണികളും അംഗത്വം രാജി വച്ചു. സംസ്ഥാനത്ത് ‌ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയെ ‌ഞെട്ടിച്ചു കൊണ്ടുള്ള സംഭവവികാസം.

മുൻപ് അ‌ഞ്ച് തവണ ജൈതാരൻ മണ്ഡലത്തിൽ നിന്ന് സുരേന്ദ്ര ഗോയൽ എം.എൽ.എ ആയിട്ടുണ്ട്. ബി.ജെ.പി വിമതനായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തന്റെ തീരുമാനമെന്ന് സുരേന്ദ്ര ഗോയൽ പറഞ്ഞു. ബിജെ.പി കഴിഞ്ഞ ദിവസം ഇറക്കിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഗോയലിന്റെ പേരില്ലായിരുന്നു. മറ്രൊരു പ്രമുഖ നേതാവും മന്ത്രിയുമായ നന്ദലാൽ മീനയുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അതേ സമയം ബി.ജെ.പിയിലെ മറ്റു ചില നേതാക്കളും കൂറു മാറുമെന്ന റിപ്പോർട്ടുകളുണ്ട്.