real-madrid-spanish-la-li
real madrid spanish la liga

പുതിയ പരിശീലകന്‍ സൊളാരിയുടെ കീഴിൽ ലാ ലിഗയിൽ തുടർച്ചയായ രണ്ടാം ജയം നേടി റയൽമാഡ്രിഡ് ഗംഭീര തിരിച്ചു വരവ് നടത്തി.
ഇന്നലെ സെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തോല്‍പിച്ചാണ് റയൽ ഫോമിലേക്കു തിരിച്ചെത്തിയത്.
സൊളാരി പരിശീലകനായി ചുമതലയേറ്റ ശേഷം റയലിന്റെ തുടർച്ചയായ നാലാം ജയമാണിത്. ലാ ലിഗിയിൽ തുടർച്ചയായ രണ്ടാമത്തേതും
23-ാം മിനിറ്റിൽ കരീം ബെൻസേമയുടെ ഗോളിൽ റയൽ മുന്നിലെത്തി.സെർജിയോ റാമോസ്, ഡാനി കെബല്ലോസ് എന്നിവരാണ് റയലിനായി സ്‌കോർ ചെയ്തത്. സെല്‍റ്റ താരം ഗബ്രിയേല്‍ കബ്‌റാൽ സെൽഫ് ഗോളടിച്ചു.