-indian-soldier-antony-se

ശ്രീനഗർ: അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മിരിലെ കൃഷ്ണ ഘട്ടി സെക്‌ടറിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിലാണ് അദ്ദേഹം മരിച്ചത്. ഇന്ത്യൻ സൈന്യത്തിലെ ലാൻസ് നായിക്കായിരുന്നു ആന്റണി സെബാസ്റ്റ്യൻ. സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികനായ മാരിമുത്തുവിനെ ഗുരുതരമായ പരിക്കുകളോടെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു.