തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുന:പരിശോധന ഹർജികൾ നാളെയാണ് പരിഗണിക്കുന്നത്. ആകെ 48 പുനപരിശോധന ഹർജികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നാലെണ്ണം റിട്ട് ഹർജികളാണ്.
എന്നാൽ എന്താണ് റിവ്യൂ ഹർജികൾ എന്താണ് റിട്ട് ഹർജികൾ എന്നുള്ള കാര്യത്തിൽ പൊതുജനങ്ങൾ ഒട്ടനവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയ്ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഹരീഷ് ഇവയുടെ സാദ്ധ്യതകൾ വിശദീകരിക്കുന്നത്.
വീഡിയോ