lionel-messi

ബാഴ്സലോണ: ലാ ലീഗയിലെ പോയ സീസണിലെ മികച്ച താരമായി മെസിയെ തിരഞ്ഞെടുത്തു. ഏറ്രവും ഗോൾ നേടിയ താരത്തിനുള്ള പുരസ്കാരവും മെസിക്ക് തന്നെ. എട്ടാം തവണയാണ് മെസി ലീഗയിലെ മികച്ച താരത്തിനുള്ള അൽഫ്രെഡോ ഡി സ്റ്റെഫാനൊ പുരസ്കാരത്തിന് അർഹനാകുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള പിച്ചിച്ചി പുരസ്കാരം മെസി നേടുന്നത് എട്ടാം തവണ. രണ്ട് പുരസ്കാരങ്ങൾക്കും ഏറ്രവും കൂടുതൽ തവണ അർഹനായതും മെസിയാണ്.

എന്നാൽ പുരസ്കാര ചടങ്ങിൽ കൗതുകമായത് അവതരണ രീതിയാണ്. ജേതാവിന്റെ പേര് പറയുന്നതിന് പകരം ഒരു ചിത്രം വരച്ചാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ചിത്രം വരച്ച് കഴിഞ്ഞപ്പോൾ മെസിയുടെ മുഖം തെളിഞ്ഞു. ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയിയിൽ വൈറലാണ്.