rape-case

കൊ​ച്ചി: സി​നി​മയിൽ അവസരം നൽകാമെന്ന് മോഹിപ്പിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേ​സി​ൽ മ​ദ്ധ്യ​വ​യ​സ്ക​ൻ പിടിയിലായി. ചാ​വ​ക്കാ​ട് വൈലത്തൂർ ഞമനങ്ങാട് കര സ്വ​ദേ​ശി ഇ​സ്മായി​ലി​നെയാണ് (40)​ പാ​ലാ​രി​വ​ട്ടം പൊലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഓൺലൈൻ സൈറ്റിൽ പരസ്യംകണ്ടാണ് പെൺകുട്ടിയും കൂട്ടുകാരും ഇയാളെ സമീപിച്ചത്.

ഇയാൾ ഇടപ്പള്ളിയിലാണ് താമസിച്ചിരുന്നത്. സിനിമാരംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അഭിനയിക്കാനും ആങ്കറിങ്ങിനും അവസരം വാങ്ങികൊടുക്കാമെന്ന് പെൺകുട്ടികളെ ഇയാൾ വിശ്വസിപ്പിച്ചു. രണ്ടുപേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റർവ്യുവിൽ പങ്കെടുക്കണമെന്നും ഇവരെ അറിയിച്ചു. എന്നാൽ പരാതിക്കാരിയായ പെൺകുട്ടി മാത്രമാണ് എത്തിയത്. തു​ട​ർന്ന് പെൺകുട്ടിയോട് ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ഡം ഇ​ന്റർവ്യു ചെയ്യാൻ കാ​ത്തി​രി​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ചു മു​റി​യി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വാ​തിൽ പൂ​ട്ടി​യി​ട്ട​ശേ​ഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീ​സ് പ​റ​ഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാവക്കാട്ടെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.