ധർമ്മജൻ ബോൾഗാട്ടി നിർമ്മാതാവാകുന്ന നിത്യഹരിത നായകനും ജോജുജോർജ് നായകനാകുന്ന ജോസഫും ഇൗയാഴ്ച തിയേറ്ററുകളിലെത്തും.നവാഗതനായ ഷാഹി കബീറിന്റെ രചനയിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫ് സവിശേഷതകളേറെയുള്ള ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്.
ജോജു ജോർജ് ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നെടുമുടി വേണു, അനിൽ മുരളി, ഇർഷാദ്, ആത്മീയ, മാളവിക മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
നവാഗതനായ എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്ന നിത്യഹരിതനായകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് നായകൻ. ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, മഞ്ജുപിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജയശ്രീ ശ്യാംലാലും അഖിലാനാഥുമാണ് നായികമാർ.
രഞ്ജൻ രാജാണ് ചിത്രത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിക്കുന്നത്.