ഒരുകാലത്ത് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഐ.വി ശശി -മോഹൻലാൽ കൂട്ടുകെട്ടിന് മക്കളിലൂടെ വീണ്ടും തുടക്കമാകുന്നു. ഐ.വി ശശിയുടെ മകൻ അനി ശശി സംവിധായകനാകുന്ന ചിത്രത്തിൽ നായകനാകുന്നത് മോഹൻലാലിന്റെ മകൻ പ്രണവാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ ആക്ഷനാണ് മുൻഗണന. തിരക്കഥയൊരുക്കുന്നതും അനി തന്നെയാണ്. പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരയ്ക്കാർ-അറബിക്കടലിന്റെ സിംഹത്തിന് തിരക്കഥയെഴുതുന്നതും അനിയാണ്.
താരനിർണയം നടന്നു വരുന്നു.അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങും.അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഇതിന് ശേഷമാണ് അനിൽ ശശിയുടെ ചിത്രത്തിൽ അഭിനയിക്കുക.പ്രണവിന്റെ ആദ്യ ചിത്രമായ ആദി റിലീസ് ചെയ്ത ജനുവരി 26 ന് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടും തിയേറ്ററിലെത്തുക.
മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാ ണ്ടിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്.