pranav-mohanlal

ഒരുകാലത്ത് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഐ.വി ശശി -മോഹൻലാൽ കൂട്ടുകെട്ടിന് മക്കളിലൂടെ വീണ്ടും തുടക്കമാകുന്നു. ഐ.​വി​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​ ​അ​നി​​ ​ശ​ശി​ ​സം​വി​ധാ​യ​ക​നാ​കു​ന്ന ചിത്രത്തിൽ നായകനാകുന്നത് മോഹൻലാലിന്റെ മകൻ പ്രണവാണ്. ബി​ഗ് ​ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ആ​ക്ഷ​നാ​ണ് ​മു​ൻ​ഗ​ണ​ന​. തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും​ ​അ​നി​​ ​ത​ന്നെ​യാ​ണ്.​ പ്രി​യ​ദ​ർ​ശ​ൻ​-​മോ​ഹ​ൻ​ലാ​ൽ​ ​ടീ​മി​ന്റെ​ ​മ​ര​യ്ക്കാ​ർ​-​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന് ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​തും​ ​അ​നി​യാണ്.​ ​


താ​ര​നി​ർ​ണ​യം​ ​ന​ട​ന്നു​ ​വ​രു​ന്നു.​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങും.​അ​രു​ൺ​ ​ഗോ​പി​യു​ടെ​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​പ്ര​ണ​വ് ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​അ​നി​ൽ​ ​ശ​ശി​യു​ടെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക.​പ്ര​ണ​വി​ന്റെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ആ​ദി​ ​റി​ലീ​സ് ​ചെ​യ്ത​ ​ജ​നു​വ​രി​ 26​ ​ന് ​ത​ന്നെ​യാ​ണ് ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടും​ ​തി​യേ​റ്റ​റി​ലെ​ത്തു​ക.


മുളകുപ്പാടം ഫി​ലിംസി​ന്റെ ബാനറി​ൽ ടോമി​ച്ചൻ മുളകുപാടം നി​ർമ്മി​ക്കുന്ന ഇരുപത്തി​യൊന്നാം നൂറ്റാണ്ടി​ലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്.