തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്.
വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സി.പി.എമ്മിനും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം