ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ ക്ക് മുന്നിൽ ടിപ്പറിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.ചിറയിൻകീഴ് ശാരദാവിലാസം ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ശാസ്തവട്ടം എസ്.കെ ഹൗസിൽ അനാമിയ്ക്കാണ് (16) ഇന്ന് രാവിലെ ഏഴ് മണിക്ക് നടന്ന അപകടത്തിൽ പരിക്കേറ്റത്. വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനാമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.