പുതിയ വാഹനങ്ങൾ പരിചയപ്പെടുത്തുന്ന കൗമുദി ടിവി യുടെ പ്രോഗ്രാം 'ഡ്രീം ഡ്രൈവിന്റെ ' അവതാരകയായി പുതിയ ലേഡി കടന്നു വരുന്നു. ആ താരമാണ് 'ഓ മൈ ഗോഡിന്റെ' ഈ ആഴ്ചത്തെ പ്രാങ്ക് ഇരു കൈയ്യും നീട്ടി വാങ്ങുന്നത്. ഫോഡ് കമ്പനി ഷോറൂമിലെത്തി കാറിന്റെ വിവരങ്ങൾ അറിഞ്ഞ ശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് എത്തുകയാണ് സിനിമയിലും സീരിയലിലും നായികയായി തിളങ്ങിയ സ്മിത എന്ന ഈ താരം. ഷൂട്ടിംഗിനിടയ്ക്ക് റിവേഴ്സ് ഗിയർ മാറ്റാൻ അറിഞ്ഞു കൂടാതെ അവതാരക കുഴങ്ങുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഒരു പ്രത്യേക രീതിയിൽ ഗിയർ മാറ്റിയാലേ റിവേഴ്സ് ഗിയർ വിഴുകയുള്ളൂ എന്നറിയാതെ താരം നടത്തുന്ന അവതാരിക പിന്നീട് പൊട്ടിത്തെറിയിലേയ്ക് നീങ്ങുന്നു. പ്രശ്നങ്ങളിൽ കലിതുള്ളി അവതാരിക വീട്ടിൽ പോകാൻ ഒരുങ്ങുന്നതാണ് മൂർച്ചയുള്ള ക്ലൈമാക്സിലേയ്ക്ക് എത്തുന്നത്. പ്രദീപ് മരുതത്തൂർ ആശയവും ആവിഷ്ക്കാരവും നിർവ്വഹിച്ച ഓ മൈ ഗോഡിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്. ഞായറാഴ്ചകളിൽ രാത്രി 7.35നാണ് സംപ്രേക്ഷണം.