narendra-modi

കുടയത്തൂർ: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സർക്കാർ വനിതാ ഡോക്ടർക്കെതിരെ കേസ്. കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാർ സി.ഐ കേസെടുത്തത്. ബി.ജെ.പി കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഷെയർ ചെയ്യുകയാണ് ഇവർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ചേർത്ത് വെച്ച് ഇവരുടെ വസ്ത്രധാരണത്തെ ടോയ്ലറ്റിനോട് ഉപമിച്ച് പരിഹസിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിജു നൽകിയ പരാതി കാഞ്ഞാർ എസ്.ഐ കോടതിയിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മുട്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.