1. നെയ്യാറ്റിൻകര കൊലപാതക കേസ് പ്രതി ഡിവൈ.എസ്.പി ഹരികുമാർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്തെ കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങാനായി ഇന്നലെ ഡിവൈ.എസ്.പി വീട്ടിൽ എത്തിയിരുന്നു. ഡിവൈ.എസ്.പി കർണാടകയിൽ ആയിരുന്നു എന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. എന്നാൽ കേസിൽ പൊലീസിനെ പ്രതിക്കൂട്ടിൽ ആക്കി ഡിവൈ.എസ്.പി എങ്ങനെ വീട്ടിൽ എത്തി എന്ന ചോദ്യം.
2. ദൈവ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ വിജിയുടെ പ്രതികരണം. ഹരികുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും സനലിനെ ആശുപത്രിയിൽ എത്തിക്കാതെ ക്രൂരത കാട്ടിയവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് സഹോദരി സജിത. ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതഷേധിച്ച് സനൽ കുമാറിന്റെ ബന്ധുക്കൾ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.
3. ശബരിമല യുവതീ പ്രവേശനത്തിന് എതിരെ സമർപ്പിച്ച റിവ്യു, റിട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനപരശോധനാ ഹർജികൾക്കു ശേഷം റിട്ട് ഹർജികൾ പരിഗണിക്കും. റിട്ട് ഹർജികൾ രാവിലെ പരിഗണിച്ച ശേഷം പുനപരശോധനാ ഹർജികൾ പരിഗണിക്കും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും പിന്നീട് കോടതി തീരുമാനം മാറ്റുക ആയിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ആണ് റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്. രണ്ടു ബെഞ്ചും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നയിക്കും. വിധിക്കെതിരായ 49 പുനപരശോധന ഹർജികളും 4 റിട്ട് ഹർജികളും ആണ് കോടതിയുടെ മുന്നിൽ വരുന്നത്.
4. രണ്ട് തവണ നട തുറന്നെങ്കിലും ഇതുവരെ നടപ്പാക്കാനാകാത്ത വിധിയാണ് ശബരമില സ്ത്രീപ്രവേശം. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ നേതൃത്വത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് സെപ്തംബർ 28 ന് പറഞ്ഞ ഈ വിധിക്കെതിരെ അന്ന് തൊട്ട് പ്രതഷേധം ശക്തം ആണ്. ഒപ്പം നിയമ നടപടികളും. വിധി വന്ന് രണ്ടാം ദിനം തന്നെ ദേശീയ അയ്യപ്പ ഭക്ത അസോസയേഷനും, എൻ. എസ്.എസും പുനപരശോധനാ ഹർജി സമർപ്പിച്ചിരുന്നു.
5. ഒരു കൂട്ടം അയ്യപ്പ ഭക്തർ, ശബരിമല ആചാര സംരക്ഷണ സമിതി അങ്ങനെ ഒന്നരമാസം കൊണ്ട് 49 ഹർജികൾ. കേസിൽ കക്ഷികല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എൻ.എസ്. എസ് അടക്കമുള്ള സംഘടനകൾ പുനപരശോധന ഹർജികൾ വേഗത്തിൽ പരിഗണിക്കാനായി പലതവണ അപേക്ഷിച്ചെങ്കിലും ചീഫ് ജസ്റ്റിസ് വഴങ്ങിയില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകനായ ജി.വിജയകുമാർ എസ്. ജയ്കുമാർ, മുംബയ് മലയാളി ഷൈലജ വിജയൻ അടക്കമുള്ളവരുടെ നാല് റിട്ട് ഹർജികളും ഇതിനിടെ കോടതിയിലെത്തി.
6. എല്ലാം ഒന്നിച്ച് പരിഗണിക്കുമെന്ന് കോടതി ആദ്യം സൂചന നൽകി. പിന്നീട് റിട്ടുകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കുമെന്ന് വ്യക്തത വരുത്തി. കോടതി തീരുമാനം എന്ത് തന്നെ ആയാലും അത് അംഗീകരിക്കും എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. ഇന്ന് ഇക്കാര്യം കോടതിയെ അറിയച്ചേക്കും. ആവശ്യമെങ്കിൽ വിധി നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് ഉൾകൊള്ളിച്ച് റപ്പോർട്ട് സമർപ്പിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് ദേവസ്വത്തിനായി ഹാജരാകും.
7. പ്രധാനമായും അഞ്ച് സാധ്യതകളാണ് നിയമവിധഗ്ധർ കേസുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്.
റിട്ട് ഹർജികൾ തള്ളാനും കൊള്ളാനുമുള്ള സാധ്യതകൾക്ക് ഉപരിയായി വിശാല ബെഞ്ചിന് വിടുകയെന്ന സാധ്യതയും ഉണ്ട്. പുനപരശോധന ഹർജികൾ വാദം കേൾക്കാൻ തീരുമാനിച്ചാൽ നടപടികൾ തുറന്ന കോടതിയലേക്ക് മാറ്റും. ഒന്ന് എല്ലാ റിട്ട് ഹർജികളും തള്ളുക. ഒരു റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച വിധിക്ക് എതിരെ നൽകുന്ന മറ്റൊരു റിട്ട് ഹർജി പരിഗണിക്കരുതെന്ന ഒൻപത് അംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാണിക്കാം. 2. റിട്ട് ഹർജികളിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുക. ഹർജികൾ ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികളായ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കുക. മൂന്ന്, റിട്ട് ഹർജികൾ പുനപരശോധന ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുക. അങ്ങനെ ഒരേ വിഷയത്തിനുള്ള വ്യത്യസ്ത ഹർജികൾ എല്ലാം ഒരുമിച്ചു പരിഗണിക്കാൻ വഴിയൊരുക്കുക. 4. യുവതീ പ്രവേശന വിധി അഞ്ചംഗ ബെഞ്ചന്റേത് ആയതിനാൽ മൂന്നംഗ ബെഞ്ചിന് ഹർജി 7 അംഗ ബെഞ്ചിന്റെയോ 9 അംഗ ബെഞ്ചിന്റെയോ പരിഗണനയ്ക്ക് വിടാം. പുനപരശോധന ഹർജികൾ അഞ്ചംഗ ബെഞ്ച് പരിഗണിക്കാനിരിക്കെ റിട്ട് ഹർജികൾ ആ തീരുമാനം വന്ന ശേഷം പരിഗണിക്കാൻ മാറ്റുക ഇതാണ് അഞ്ചാമത്തെ സാധ്യത.
8.മൂന്ന് സാധ്യതകൾ ആണ് ഇതിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. 1. യുവതീ പ്രവേശന വിധിയിൽ പിഴവില്ലെന്ന് വ്യക്തമാക്കി ചേംബറിലെ പരശോധനയിൽ തന്നെ പുനഃപരശോധന ഹർജികൾ തള്ളുക. 2. വിധിയിൽ പിഴവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുനഃപരശോധന ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിക്കുക. ഹർജികൾ തുറന്ന കോടതിയിൽ വാദത്തിനായി ലിസ്റ്റ് ചെയ്യുക. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുക. 3. പുനഃപരശോധന ഹർജിയിൽ മെറിറ്റ് ഉണ്ടെന്ന് കണ്ട് അംഗീകരിക്കുക എന്നാൽ ഈ സാധ്യത വിരളം ആണ് സേതുലക്ഷ്‌മി.