nihar
വിസ്താഡോം കോച്ചിന്റെ ഉൾവശം

സിംല: റെയിൽവേ കോച്ചിന്റെ ഗ്ലാസ് മേൽക്കൂരയിലൂടെ നോക്കിയാൽ കാണുന്നത് നക്ഷത്ര അലുക്കുകൾ പിടിപ്പിച്ച മഞ്ഞിന്റെ മൂടുപടം പുതച്ച ആകാശം. ഇരുവശത്തുമായി മഞ്ഞു പുതച്ചു നിൽക്കുന്ന മരങ്ങളും മലകളും.സംഭവം ഇന്ത്യയിൽ തന്നെയാണ്.കൽക്കയിൽ നിന്നും സിംലയിലേക്കുള്ള ട്രെയിൻ യാത്രയിലെ കാഴ്ചകൾക്ക് മിഴിവേറുകയാണ്.

ഇന്ത്യൻ റെയിൽവേ 'നിഹാർ' എന്ന് പേരിട്ടിരിക്കുന്ന വിസ്താഡോം കോച്ചിലെ യാത്ര വേറിട്ട ഒരനുഭവമാവും. 12 എം.എം ഗ്ലാസ് പതിച്ച മേൽക്കൂരയും ജനലുകളും എൽ.ഇ.ഡി ലൈറ്റുകളും മരം കൊണ്ടുള്ള അകത്തളങ്ങളും റിവോൾവിംഗ് ചെയറുമൊക്കയുള്ള വിസ്താഡോം കോച്ചുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാലു മണിക്കൂറിലധികം നീളുന്ന കൽക്ക- സിംല യാത്ര ഏവർക്കും ഒരു നവ്യാനുഭവമായിരിക്കും. യാത്രയുടെ ചെലവുകളെയോ സമയക്രമത്തെയോ കുറിച്ച് തീരുമാനമായിട്ടില്ലയെങ്കിലും എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. പശ്ചിമഘട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ വേണ്ടി മുംബൈ-ഗോവ റൂട്ടിലും ഒരു വിസ്താ‌ഡോം കോച്ച് റെയിൽവേ കമ്മീഷൻ ചെയ്തിട്ടുണ്ട്.