pineapple-souffle


ചേരുവകൾ
പൈനാപ്പിൾ (പഞ്ചസാര പാനിയിൽ വിളയിച്ച് ചെറുതായി മുറിച്ചത്) - ഒരു കപ്പ്
ഫ്രഷ് ക്രീം - കാൽകപ്പ്
ജെലാറ്റിൻ - ഒരു ടേബിൾ സ്പൂൺ
പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
വെള്ളം - കാൽ കപ്പ്
പൈനാപ്പിൾ സിറപ്പ് - കാൽ കപ്പ്

തയ്യാറാക്കുന്നവിധം
ജെലാറ്റിൻ ചൂടുവെള്ളത്തിൽ അലിയിച്ചെടുക്കുക. പൈനാപ്പിൾ സിറപ്പും പഞ്ചസാരയും കൂടി തിളപ്പിക്കുക. ജെലാറ്റിൻ ചേർത്തിളക്കി വാങ്ങി തണുക്കുമ്പോൾ ഫ്രീസറിൽ വയ്ക്കുക. പകുതി വേവാകുമ്പോൾ സർവിംഗ് ബൗളിലേക്ക് മാറ്റുക. ക്രീം ചേർത്ത് നന്നായി മിക്സ് ചെയ്യുക. പൈനാപ്പിൾ കഷണങ്ങളും ഇട്ട് ഫ്രീസറിൽ വച്ച് സെറ്റ് ആയശേഷം എടുക്കുക.