മലപ്പുറം: ഒരുകോടിയുടെ അസാധു നോട്ടുകളുമായി രണ്ട് പേർ മലപ്പുറത്ത് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബു, കോഴിക്കോട് കുന്നത്തുപാലം സ്വദേശി ശങ്കരൻ എന്നിവരാണ് പിടിയിലായത്. നോട്ട് മാറി നൽകാമെന്ന് പറഞ്ഞ് കമ്മിഷൻ തട്ടുന്ന സംഘമാണ് പിടിയിലായത്.