mrinal-takur

സൂപ്പർ ഡൂപ്പർ ഹിറ്റായ ബാഹുബലിയുടെ വെബ് സീരീസിൽ ശിവകാമിയായി എത്തുന്നത് രമ്യ കൃഷ്ണനല്ല. സിനിമയിൽ ശിവകാമി ദേവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രമ്യ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. എന്നാൽ, ചിത്രത്തിലെ കഥാപാത്രം വെബ് സീരിസായി എത്തുമ്പോൾ ശിവകാമിയാകുന്നത് മൃണാൾ ഠാക്കൂർ ആണ്. മറാത്തി നടിയും മോഡലുമാണ് മൃണാൾ. ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമി' എന്ന നോവലിനെ ആസ്പദമാക്കി ദേവ കട്ട സംവിധാനം ചെയ്യുന്ന വെബ് സീരീസ്, എസ്.എസ് രാജമൗലിയും ആർക്കാ മീഡിയ വർക്കും ചേർന്നാണ് നിർമിക്കുന്നത്. രാഹുൽ ബോസ് ആണ് സ്‌കന്ദദാസനായി വേഷമിടുന്നത്.

രണ്ടു സീസണുകളായിട്ടാണ് ബാഹുബലി: ബിഫോർ ദ് ബിഗിനിംഗ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഒമ്പത് എപ്പിസോഡുകളുള്ള ആദ്യ സീസണിൽ മഹിഷ്മതി സാമ്രാജ്യത്തിന്റെ അധികാര സ്ഥാനത്തേയ്ക്കുള്ള ശിവകാമിയുടെ യാത്രയാണ് പറയുന്നത്.