തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്തായാലം നടപ്പിലാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും മറ്റും ആലോചിച്ച ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. സുപ്രീം കോടതിയുടെ വിധി ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കുമെന്ന സുപ്രീം കോടതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.