ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. മധുപാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ പ്രേക്ഷകർക്ക് മറക്കാനാവാത്തതും ഞെട്ടിച്ചതുമായ ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. തലകീഴായി കിടക്കുന്ന ടോവിനോയുടെ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്.
അനുസിത്താരയാണ് ചിത്രത്തിലെ നായിക. വക്കീൽ കഥാപാത്രങ്ങളായി നെടുമുടി വേണുവും, നിമിഷ സജയനും എത്തി. സുധീർകരമന, അലൻസിയർ ലേ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരുന്നു. ജീവൻ ജോബ് തോമസിന്റേതാണ് തിരക്കഥ.