ലോസാഞ്ചലസ്: സ്പൈഡർമാന്റെയും ഹൾക്കിന്റെയും തോറിന്റെയും കൈപിടിച്ച് 'മാർവൽ കോമിക്കി"ലൂടെ ലോക ഹൃദയത്തിലേക്ക് നടന്നു കയറിയ സ്റ്രാൻ ലീ അന്തരിച്ചു. 95 വയസായിരുന്നു. മാർവൽ കോമിക്സ് എന്ന ലോക പ്രശസ്ത പുസ്തകത്തിലൂടെ നിരവധി സൂപ്പർ ഹീറോകളെ സൃഷ്ടിച്ച സ്റ്റാൻ ലീ ഏഴു പതിറ്റാണ്ടിലധികം ലോകഹൃദയത്തിൽ നിറഞ്ഞുനിന്നു.
ജാക്ക് കെർബിക്കും സ്റ്റീവ് ഡിറ്റ്കോയ്ക്കുമൊപ്പം ചേർന്നാണ് സ്റ്റാൻ ലീ സൂപ്പർഹീറോകളുടെ മാർവൽ കോമിക് ലോകം കെട്ടിപ്പടുത്തത്. ബ്ലാക്ക് പാന്തർ, എക്സ് മെൻ, ഫെന്റാസ്റ്റിക് ഫോർ, ക്യാപ്ടൻ അമേരിക്ക, തോർ, ഹൾക്ക്, അയേൺ മാൻ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങളേറെ. പുസ്തകത്താളുകളിൽ നിന്ന് അഭ്രപാളിയിലെത്തിയപ്പോൾ മാർവൽ സൂപ്പർഹീറോകളുടെ കരുത്ത് കൂടി. താൻ സൃഷ്ടിച്ച സൂപ്പർഹീറോകൾക്കൊപ്പം ബിഗ് സ്ക്രീനിൽ അതിഥി വേഷങ്ങളിലെത്തിയ സ്റ്റാൻ ലീ എന്ന അഭിനേതാവിനെയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറി’ൽ ഒരു ബസ് ഡ്രൈവറായെത്തി.
1922 ഡിസംബർ 28ന് ജനിച്ചു
രണ്ടാം ലോക യുദ്ധകാലത്ത് യു.എസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്കു ചേർന്നു
17-ാം വയസിൽ ബന്ധുവിന്റെ പ്രസാധക കമ്പനിയിൽ ജോലിക്കെത്തി
മാൽവെൽ കോമിക്സിലൂടെ സൂപ്പർഹീറോകളുടെ സ്രഷ്ടാവായി
അന്നുവരെ സൂപ്പർഹീറോ കഥാപാത്രങ്ങളിൽ ഡിസി കോമിക്‌സ് കമ്പനിക്കുള്ള മേൽക്കൈ തകർത്തെറിഞ്ഞു
19-ാം വയസിൽ മാർവൽ കോമിക്സിന്റെ എഡിറ്റർ ഇൻ ചീഫായി
പരേതയായ നടി ജോൻ ലീയാണു ഭാര്യ