aster
ASTER

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയർ 11 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സെപ്‌തംബർ പാദത്തിൽ ലാഭം 0.51 കോടി രൂപയായിരുന്നു. വരുമാനം 1,566 കോടി രൂപയിൽ നിന്ന് 17 ശതമാനം ഉയർന്ന് 1,837 കോടി രൂപയിലെത്തി. പ്രതി ഓഹരി വരുമാനം 0.01 രൂപയിൽ നിന്നുയർന്ന് 0.22 രൂപയായി. ഒമ്പത് രാജ്യങ്ങളിലായി 20 ആശുപത്രികളും 11 ക്ളിനിക്കുകളും 21 ഫാർമസികളും ആസ്‌റ്ററിനുണ്ട്.

നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) ലാഭം 23 കോടി രൂപയാണ്. 2017ലെ സമാനകാലയളവിൽ 76 കോടി രൂപയുടെ നഷ്‌ടമാണ് കമ്പനി കുറിച്ചത്. വരുമാനം ഇക്കാലയളവിൽ 3,123 കോടി രൂപയിൽ നിന്ന് 16 ശതമാനം വർദ്ധിച്ച് 3,612 കോടി രൂപയായി. ഗൾഫ് മേഖലയിൽ ബിസിനസ് പൊതുമേ കുറയുന്ന പശ്‌ചാത്തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ആഹ്ലാദകരമാണെന്ന് ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.