ലഖ്‌നൗ: സ്വന്തംചോരയിൽ പിറന്ന മൂന്ന് പെൺമക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം പിതാവ് തീകൊളുത്തിക്കൊന്നു. തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാലിനും പത്തിനും ഇടയിൽ പ്രായമുള്ള പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്റെ കൊടുംക്രൂരതയ്ക്കിരയായത്. മക്കളുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടുപേർ വീട്ടിൽവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മദ്യലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മദ്യത്തിന് അടിമയായിരുന്ന ഇയാൾ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതിൽ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മറ്റുമൂന്ന് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയത്.